Wednesday 15 April 2009

മൊബൈല്‍ വിഷുക്കണി കണ്ടിട്ടുണ്ടോ?

9 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇത് കണ്ടപ്പോള്‍ കമലഹാസന്റെ "അവ്വൈഷണ്മുഖി" എന്നാ ചിത്രത്തില്‍ ദൈവ വിഗ്രഹത്തിന്റെ മുന്നില്‍ വെച്ച് കമലാഹാസന്‍ മീനയുടെ കഴുത്തില്‍ താലി കെട്ടി കണ്ണടച്ച് പ്രാര്‍ത്തിച്ച ശേഷം നോക്കുമ്പോള്‍ വിഗ്രഹവുമില്ല ദൈവവുമില്ല. അതൊരു ഷൂട്ടിംഗ് സെറ്റിലെ വിഗ്രഹമായിരുന്നു. ആ ഒരു സീന്‍ ഓര്‍ത്ത്‌ പോയി.

സാമ്പത്തിക മാന്യത്തിന്റെ ഒരു സാധ്യതയും തള്ളാനാവില്ല എന്ന് തോന്നുന്നു.

the man to walk with said...

ithaanu vishukkani...:)

പാവപ്പെട്ടവൻ said...

എന്താ ചെയ്കാ

siva // ശിവ said...

കാലം മാറിയില്ലേ...

കുഞ്ഞന്‍ said...

ഇത്രയെങ്കിലും ചെയ്ത ആ സംഘാടകര്‍ക്ക് എന്റെ ഒരു സല്യൂട്ട്..!

ഏറനാടന്‍ said...

കാലത്തിനൊപ്പം നൂതനമായ രീതിയില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികം.
ഞങ്ങള്‍ അബുദാബിയില്‍ ചെയ്തത് മറ്റൊരു തരത്തിലായിരുന്നു.
ലാപ്‌ടോപ്പില്‍ ശ്രീകൃഷ്‌ണന്റെ രൂപം തെളിയിച്ച് വിഷുപ്പാട്ട് വെച്ച് സുഹൃത്തുക്കളെ ഓരോരുത്തരെ കണ്ണുപൊത്തി കൊണ്ടുവന്ന് കണി കാണിച്ചു.

നന്ദി ഫൈസല്‍ ബിന്‍ അഹ്‌മദ് ഈ വീഡിയോ ക്ലിപ്പിംഗ് ഇട്ടതിന്‌..

smitha adharsh said...

കാലം മാറിയപ്പോള്‍,കോളം മാറിയെന്നു കരുതി സമാധാനിക്കാം അല്ലെ?
പ്രവൃത്തി ദിനമായിരുന്നിട്ടും,ഞാനൊരു ജോലിക്കാരിയായിരുന്നിട്ടും എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഞാനൊരു വിഷുക്കണി ഒരുക്കിയിരുന്നു..
അപ്പോള്‍,വേണമെന്കില്‍,ചക്ക വേരിലും കായ്ക്കും..

Jayasree Lakshmy Kumar said...

എന്റെ മാഷെ, ഇതു ഞങ്ങളുടെ സ്ഥലത്തൊക്കെ എന്റെ ഓർമ്മ വച്ച നാൾ മുതൽ ഉണ്ട്. ഇപ്പോഴായി കാണാറില്ല. വീട്ടിൽ വിഷുക്കണിയൊരുക്കുന്നതു കൂടാതെയാണിത്. [ക്രിസ്മസ്സിനു കരോൾ വരും പോലെ ]വിഷുവിനു ഇതു പോലെ കണി കൊണ്ടു വന്നു വീടിനു മുന്നിൽ വച്ച് ആൾക്കാർ മാറി നിൽക്കും. കണ്ണടച്ചു വന്നു തന്നെയാ ഇതും കാണുക. വളരേ വെളുപ്പിനു. അതി മനോഹരമായി ഒരുക്കിയ, ഒരു കൊച്ചു അമ്പലത്തിനുള്ളിൽ [ആകൃതിയിൽ] ശ്രീകൃഷ്ണവിഗ്രഹവും അതിനു മുന്നിൽ പൂക്കളും പഴങ്ങളുമൊക്കെയായി, മുല്ലപ്പൂവിന്റേയും സാമ്പ്രാണിയുടേയും സുഗന്ധത്തിന്റെ അകമ്പടിയോടെ നല്ല ഒന്നാംതരം കണി. അതിനൊപ്പം ഇടയ്ക്കയോ ഉടുക്കോ ഒക്കെ കൊണ്ടി മനോഹരമായി അവർ പാടുന്നുണ്ടാകും ‘കണികാണും നേരം..’ സംഭവം കാശാണു ലക്ഷ്യമെങ്കിലും, ചെറുപ്പത്തിൽ ഇത് കാണാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട്.

ബാജി ഓടംവേലി said...

:)